Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajmohan Unnithan

2026 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 111 സീ​റ്റു​ക​ൾ യു​ഡി​എ​ഫ് നേ​ടു​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൽ

കാ​സ​ർ​ഗോ​ഡ്: 2026 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് 111 സീ​റ്റു​ക​ൾ നേ​ടി അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്ന് കാ​സ​ർ​ഗോ​ഡ് എം​പി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ. യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ ജ​ന​വി​ധി പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

1977-ലെ ​യു​ഡി​എ​ഫി​ന്‍റെ മി​ന്നും വി​ജ​യം വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​വ​ർ​ത്തി​ക്കും. സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത് പ്ര​തി​ഫ​ലി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണം ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ൾ​ക്കും മ​ടു​ത്തി​രി​ക്കു​ക​യാ​ണ്. അ​വ​ർ സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ൽ നി​ന്നും മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും അ​തി​ന്‍റെ തെ​ളി​വാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ഫ​ല​മെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ വ്യ​ക്ത​മാ​ക്കി.

NRI

രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ ആ​ദ​രി​ച്ച് ഐ​ഒ​സി പെ​ൻ​സി​ൽ​വേ​നി​യ ചാ​പ്റ്റ​ർ

ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് പെ​ൻ​സി​ൽ​വാ​നി​യ​ഘ​ട​കം സം​ഘ​ടി​പ്പി​ച്ച 79-ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, പ്ര​ശ​സ്ത മ​ല​യാ​ളം പി​ന്ന​ണി ഗാ​യ​ക​ൻ പ​ന്ത​ളം ബാ​ല​ൻ, സു​നീ​ഷ് വാ​ര​നാ​ട്‌, അ​റ്റോ​ർ​ണി ജോ​സ് കു​ന്നേ​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് ഐ​ഒ​സി പെ​ൻ​സി​ൽ​വേ​നി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ ഫ​ല​കം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.

പ​ന്ത​ളം ബാ​ല​നെ ട്ര​ഷ​റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ഫ​ല​കം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. സു​നീ​ഷ് വാ​ര​നാ​ടി​നെ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ രാ​ജ​ൻ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ജോ​സ്കു​ന്നേ​ലി​നു വേ​ണ്ടി ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ ഫ​ല​കം ഏ​റ്റു​വാ​ങ്ങി. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ സ​മ്മാ​ന​ങ്ങ​ൾ രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ വി​ത​ര​ണം ചെ​യ്തു.

ഒ​ന്നാം സ​മ്മാ​ന​മാ​യി ഇ​ന്ത്യ​യി​ലേ​ക്കു​ള്ള എ​യ​ർ ടി​ക്ക​റ്റ് വ​റു​ഗീ​സ് ഇ​ല​ഞ്ഞി​മ​റ്റ​ത്തി​നു ല​ഭി​ച്ചു. ര​ണ്ടാം സ​മ്മാ​നം നൈ​നാ​ൻ മ​ത്താ​യി​ക്കും മൂ​ന്നാം സ​മ്മാ​നം മ​നോ​ജ് ലാ​മ​ണ്ണി​ലി​നു​മാ​ണ് ല​ഭി​ച്ച​ത്.

Latest News

Up